Advertisement

ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ അധോലോക ഇടപാട് നടന്നെന്ന് സിബിഐ സുപ്രിംകോടതിയില്‍

March 1, 2021
Google News 2 minutes Read

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതിയില്‍ മറുപടി ഫയല്‍ ചെയ്ത് സിബിഐ. വലിയ വീഴ്ചകള്‍ ലൈഫ് ഇടപാടില്‍ നടന്നെന്ന് സിബിഐ അറിയിച്ചു. പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൂടി പങ്കെടുത്ത അധോലോക ഇടപാട് നടന്നെന്നാണ് സിബിഐയുടെ വാദം.

സിബിഐ ഇതുവരെ നടത്തിയ അന്വേഷണങ്ങളുമായി ബന്ധപ്പെട്ടാണ് സുപ്രിംകോടതിയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അധോലോക ബന്ധമുള്ള ഇടപാട് പദ്ധതിയുടെ ഭാഗമായി നടന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ലക്ഷ്യമായിരുന്നു. അതിനാല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണെന്നും സിബിഐ മറുപടി സത്യവാങ്മൂലത്തില്‍ സുപ്രിംകോടതിയെ അറിയിച്ചു.

സിബിഐ ഫയല്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ ലൈഫ് മിഷന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനെ സിബിഐ ശക്തമായി എതിര്‍ത്തു. എഫ്‌ഐആര്‍ റദ്ദാക്കിയാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനമാകുമെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്.

Story Highlights – CBI – Supreme Court – underworld deal- Life Mission project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here