Advertisement

മന്നത്ത് പത്മാനഭനെ അവഹേളിക്കുന്ന സിപിഐഎം നിലപാട് പ്രതിഷേധാർഹം; പികെ കൃഷ്ണദാസ്

March 1, 2021
2 minutes Read
Mannath Padmanabhan PK Krishnadas

നവോത്ഥാന നായകനായ മന്നത്ത് പത്മാനഭനെ അവഹേളിക്കുന്ന സിപിഐഎം നിലപാട് പ്രതിഷേധാർഹമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്. സ്മാരകം പണിയണമെന്ന അടിയന്തിര പ്രമേയ ആവശ്യം ഗുരുവായൂർ നഗരസഭ തള്ളിയ സംഭവം ഖേദകരമാണ് എന്നും കൃഷ്ണദാസ് പറഞ്ഞു.

മന്നത്ത് പത്മനാഭനെതിരെ എല്ലാ കാലത്തും പിന്തുടരുന്ന നിലപാടിൽ നിന്ന് സിപിഐഎം പിന്നോട്ട് പോയിട്ടില്ല എന്ന് കൃഷ്ണദാസ് ആരോപിച്ചു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നൽകിയതാണ് മന്നം സിപിഐഎമ്മുകാരുടെ കണ്ണിലെ കരടാവാൻ കാരണം. ആയിരം പിണറായി വിജയന്മാർ ഒന്നിച്ച് ചേർന്നാലും ഒരു മന്നത്ത് പത്മനാഭൻ ആവില്ലെന്നും പികെ കൃഷ്ണദാസ് പരിഹസിച്ചു.

Story Highlights – CPI (M)’s insult to Mannath Padmanabhan is objectionable; PK Krishnadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top