Advertisement

ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് സംവിധായകൻ ജീത്തു ജോസഫ്

March 1, 2021
Google News 3 minutes Read

ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ തന്റെ മെയിൽ ഐഡിയിലേക്ക് അയക്കാമെന്നത് വ്യാജവാർത്തയാണെന്ന് സംവിധായകൻ ജീത്തുജോസഫ്. ദൃശ്യം 3 ന്റെ കഥ മെയിൽ ചെയ്യാൻ ആവശ്യപ്പെട്ടാണ് മെയിൽ ഐഡി പ്രചരിപ്പിക്കുന്നത്. കഥ ഇഷ്ടപ്പെട്ടാൽ താൻ അത് സിനിമയാക്കുമെന്നും പ്രചരിക്കുന്നുണ്ട്. ഇത് വ്യജമാണെന് ഫേസ്ബുക്ക് വീഡിയോയിലൂടെ ജീത്തു ജോസഫ് വ്യക്തമാക്കി. അതെ സമയം നിലവിൽ ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും ജിത്തു ജോസഫ് പറയുന്നു. ആ സിനിമയ്ക്ക് വേണ്ടി മറ്റാരോടും കഥ വാങ്ങാൻ തീരുമാനിച്ചിട്ടില്ല

”കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളിൽ എന്റെ ഒരു മെയിൽ ഐഡി പ്രചരിക്കുന്നുണ്ട്. ആ ഐഡി യിലേക്ക് ദൃശ്യം 3 ന്റെ കഥ അയച്ചു കൊടുക്കുക. അത് എനിക്ക് ഇഷ്ടപെട്ടാൽ ഞാൻ അത് സിനിമയാക്കുമെന്ന് പറഞ്ഞ് ആരോ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ആ മെയിൽ ഐഡി ഉപയോഗിക്കുന്നത് വേറെ കഥകളായി വരുന്നവർക്കും, സിനിമയിൽ അഭിനയിക്കാൻ താത്പര്യമുള്ളവർക്കും വേണ്ടിയായിരുന്നു.ഒരു FM അഭിമുഖത്തിൽ ഞാൻ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ കുറെയധികം മെയിൽ വന്നതിനെ തുടർന്ന് ആ അക്കൗണ്ടിലേക്ക് വരുന്ന മെയിൽ എല്ലാം തിരിച്ച് പോയി‌ക്കൊണ്ടിരിക്കുകയാണ്. പിന്നെ ദയവ് ചെയ്ത് ദൃശ്യം 3 യുടെ കഥ ആരും അയക്കേണ്ടതില്ല. കാരണം ആ സിനിമ ചെയ്യുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. അങ്ങനെ ഒരു ആലോചന ഉണ്ടെങ്കിൽ തന്നെ അത് എന്റെ കഥ വെച്ചായിരിക്കും ചെയ്യുന്നത്. ആ മെയിൽ ഐഡി ഇപ്പോൾ ഉപയോഗിക്കാൻ സാധിക്കുന്നില്ല. അപ്പോൾ ഇങ്ങനെ ഒരു വാർത്ത ആരെങ്കിലും കാണുകയാണെങ്കിൽ അത് തെറ്റായ വർത്തയാണെന്ന് ഓർക്കുക. ദൃശ്യം 3 ന്റെ കഥകൾ ഞാൻ ആരുടെ അടുത്തുനിന്നും വാങ്ങാൻ ഉദ്ദേശിച്ചിട്ടില്ല”.

അതെ സമയം ദൃശ്യം മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് ഉണ്ടെന്നും അത് മോഹൻലാലിന് ഇഷ്ടപ്പെട്ടുവെന്നും ജീത്തു ജോസഫ് തുറന്നു പറഞ്ഞിരുന്നു. അതിനു ശേഷമാണ് മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്.

Story Highlights – Director Jeethu joseph about fake Drishyam 3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here