മത്സരിക്കുന്നത് ജയിക്കാൻ, ജയിക്കുന്നത് ഭരിക്കാൻ : കുമ്മനം രാജശേഖരൻ

expect more than 40 seats kummanam rajasekharan

ഇതുവരെ കണ്ടിട്ടില്ലാത്ത വഴിത്തിരിവ് ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട്. നാൽപ്പതിലധികം സീറ്റുകൾ ബിജെപി പ്രതീക്ഷിക്കുന്നു. മത്സരിക്കുന്നത് ജയിക്കാനാണെന്നും ജയിക്കുന്നത് ഭരിക്കാനാണെന്നും കുമ്മനം പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ താഴെ തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായവും നിർണായകമാണെന്നും നേമത്തിന്റെ കാര്യത്തിൽ ബിജെപിക്ക് സംശയങ്ങളില്ലെന്നും കുമ്മനം പറഞ്ഞു.

പാർട്ടി തീരുമാനിച്ച് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നും ബിഡിജെഎസ് സീറ്റുകളുടെ കാര്യത്തിൽ തർക്കങ്ങളില്ലെന്നും, എൻഡിഎ കൂട്ടായി തീരുമാനിക്കുമെന്നും കുമ്മനം ട്വന്റിഫോറിനോട് പറഞ്ഞു.

സി.ദിവാകരന്റെ ശബരിമല പരാമർശത്തെ കുറിച്ചും കുമ്മനം പ്രതികരിച്ചു. ദിവാകരൻ പറഞ്ഞത് ശരിയായ കാര്യമാണെന്നും പലരും തെറ്റുകൾ തിരുത്തി വരികയാണെന്നും കുമ്മനം പറഞ്ഞു. തെറ്റുകൾ എണ്ണിയെണ്ണി തിരുത്തേണ്ടി വരുമെന്നും സിപിഐഎം കാലുവാരി തോറ്റയാളാണ് ദിവാകരനെന്നും കുമ്മനം കൂട്ടിച്ചേർത്തു.

Story Highlights – expect more than 40 seats kummanam rajasekharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top