ഐപിഎലിന് ആറ് വേദികൾ; എതിർപ്പുമായി പഞ്ചാബ്, രാജസ്ഥാൻ, ഹൈദരാബാദ് ഫ്രാഞ്ചൈസികൾ

വരുന്ന ഐപിഎൽ സീസൺ 6 വേദികളിൽ നടത്താനുള്ള ബിസിസിഐ തീരുമാനത്തിനെ എതിർത്ത് പഞ്ചാബ്, രാജസ്ഥാൻ, ഹൈദരാബാദ് ഫ്രാഞ്ചൈസികൾ. മറ്റ് അഞ്ച് ടീമുകൾക്ക് അവരവരുടെ സ്വന്തം ഹോംഗ്രൗണ്ടിൽ കളിക്കാൻ സാധിക്കുമെന്നും അതുവഴി അവർക്ക് ലഭിക്കുന്ന ഹോം സപ്പോർട്ട് തങ്ങൾക്ക് നഷ്ടമാവുമെന്നും ഫ്രാഞ്ചൈസികൾ പറയുന്നു.
“ഞങ്ങൾ മൂന്ന് ടീമുകളെയാണ് അത് ബാധിക്കുക. ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനം നടത്തുന്നവരാണ് ഐപിഎലിൽ നേട്ടമുണ്ടാക്കുക. അഞ്ചോ ആറോ മത്സരങ്ങൾ ഹോം ഗ്രൗണ്ടിൽ വിജയിച്ച്, പുറത്ത് ചില മത്സരങ്ങൾ കൂടി വിജയിച്ചാൽ പ്ലേ ഓഫിലെത്താം. മറ്റ് അഞ്ച് ടീമുകൾക്ക് ഹോം അഡ്വാൻ്റേജ് ലഭിക്കും. ഞങ്ങൾക്ക് ലഭിക്കുന്നതൊക്കെ എവേ മത്സരങ്ങളാവും.”- ഒരു ഫ്രാഞ്ചൈസി ഒഫീഷ്യൽ പറഞ്ഞതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.
ചെന്നൈ, ബാംഗ്ലൂർ, കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായാണ് ഗ്രൂപ്പ് മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്നത്. പ്ലേ ഓഫുകൾ അഹ്മദാബാദിലായിരിക്കും. ഇത് ഈ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള ടീമുകൾക്ക് ഗുണമുണ്ടാക്കുമെന്നാണ് മറ്റ് ടീമുകൾ ആരോപിക്കുന്നത്.
Story Highlights – SRH, RR and Punjab raise objection over IPL venues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here