Advertisement

കടൽത്തീരത്ത് കണ്ടെത്തിയ മനുഷ്യനിർമ്മിത വസ്തു ; റഷ്യൻ ബഹിരാകാശ ഉപഗ്രഹത്തിന്റെ ഭാഗമോ?

March 1, 2021
Google News 2 minutes Read

റഷ്യൻ ബഹിരാകാശ ഉപഗ്രഹത്തിന്റെ ഭാഗമാണെന്ന് കരുതുന്ന ടൈറ്റാനിയും ബോൾ ബഹമാസിലെ കടൽ തീരത്ത് നിന്ന് കണ്ടെത്തി. ബ്രിട്ടീഷ് സ്വദേശി മനോൻ ക്ലാർക്ക് ആണ് വസ്തു കണ്ടെത്തിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ബോളിൽ റഷ്യൻ ഭാഷയിലുള്ള എഴുത്ത് കാണാൻ കഴിഞ്ഞിരുന്നു. തിളക്കമുള്ള ഒരു വസ്തു മണലിൽ മറഞ്ഞിരിക്കുകയായിരുന്നു. മണൽ നീക്കിയതോടെ വസ്തുവിന്റെ പൂർണ്ണരൂപം വ്യക്തമായി.

ദി ഇന്ഡിപെന്ഡന്റ റിപ്പോർട്ട് അനുസരിച്ച് , ഈ വസ്തു ഉപഗ്രഹത്തിന്റെയോ ബഹിരാകാശ പേടകത്തിന്റെയോ ഹൈഡ്രോസൈൻ പ്രൊപ്പല്ലന്റ് ടാങ്ക് ആകാമെന്നാണ്. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ ബഹമാസിൽ ഇത് എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല. 41 കിലോഗ്രാം ഭാരമുള്ള ഈ ബോൾ 2018 -ൽ നിർമ്മിച്ചതാകാമെന്ന് വിദഗ്ദ്ധർ പറയുന്നു.

മനുഷ്യനിർമ്മിതമായ ഒരു ഉപഗ്രഹത്തിന്റെ ഭാഗം ഭൂമിയിലേക്ക് മുന്നറിയിപ്പില്ലാതെ വീണത് നിരവധി ചോദ്യങ്ങൾക്കാണ് കാരണമായി തീർന്നിരിക്കുന്നത്. ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതാണെങ്കിൽ ഇതെങ്ങനെ ബഹമാസിൽ വീണതെന്നാണ് പലരുടെയും സംശയം.

Story Highlights – 41-kg Unidentified metal ball found on beach in Bahamas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here