സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് എ. പി അബ്ദുള്ളക്കുട്ടി

സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ. പി അബ്ദുള്ളക്കുട്ടി. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്നത് മാധ്യമങ്ങളിലെ ചർച്ച മാത്രമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പോടെ കൂടുതൽ നേതാക്കൾ ബിജെപിയിലേയ്ക്ക് വരും. കോൺഗ്രസിന്റെ കേരളത്തിലെ ചരിത്രം അവസാനിക്കും. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപിയായിരിക്കും. എൽഡിഎഫിനെ ജനം തുരത്തിയോടിക്കുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

Story Highlights – A P Abdullakutty, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top