സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും

രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി ഇന്ന് മുതല്‍ സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും. സുപ്രിംകോടതി കോംപ്ലക്‌സില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്നലെ ആരംഭിച്ച വാക്‌സിനേഷന്റെ രണ്ടാം ദിവസമായ ഇന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വാക്‌സിന്‍ സ്വീകരിച്ചേക്കും.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി ഉയരുകയാണ്. മഹാരാഷ്ട്രയിലും കേരളത്തിലും രോഗവ്യാപനം തുടരുകയാണ്. 10 സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സമിതിയെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Story Highlights – covid vaccine will be given to Supreme Court judges from today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top