Advertisement

ഹിമാചലിൽ സന്യാസിമാർക്ക് കൂട്ടത്തോടെ കൊവിഡ്; 300ലധികം പേർക്ക് വൈറസ് ബാധ

March 2, 2021
Google News 2 minutes Read
monks Covid Himachal Pradesh

ഹിമാചൽ പ്രദേശിൽ സന്യാസിമാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. സംസ്ഥാനത്തെ കാൻഗ്ര ജില്ലയിൽ 300ലധികം സന്യാസിമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഗ്യുട്ടോ താന്ത്രിക് സന്ന്യാസിമഠത്തിൽ മാത്രം 150ലധികം അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അസുഖം ബാധിച്ച് ഒരു സന്യാസി ഗുരുതരാവസ്ഥയിലാണ്. ഇദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി കാൻഗ്ര ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. മറ്റുള്ളവർ മഠത്തിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണ്. പുതുവർഷത്തോടനുബന്ധിച്ച് സന്യാസിമാർ കർണാടക, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക് എത്തിയിരുന്നു. ഇവർ വഴി കൊവിഡ് പടർന്നു എന്നാണ് പ്രാഥമിക നിഗമനം.

ഫെബ്രുവരി 23ന് ഇവിടെ ചില സന്യാസിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് മാർച്ച് അഞ്ച് വരെ മഠം അടച്ചു.

Story Highlights – Over 300 monks test positive for Covid-19 at Himachal Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here