പൊലീസ് സ്റ്റേഷനില്‍ കോഫി മെഷീന് സ്ഥാപിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്

പൊലീസ് സ്റ്റേഷനില്‍ കോഫി മെഷീന് സ്ഥാപിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കളമശേരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.എസ്. രഘുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ക്റെയാണ് വിവാദ നടപടി സ്വീകരിച്ചത്.
ഇക്കഴിഞ്ഞ 17 ാം തിയതിയായിരുന്നു ജനങ്ങള്‍ക്ക് വേണ്ടി കളമശേരി പൊലീസ് സ്റ്റേഷനില്‍ കോഫീ മെഷീന് സ്ഥാപിച്ചത്. എന്നാല്‍ ഇക്കാര്യം സ്റ്റേഷന് ഹൗസ് ഓഫീസറെയോ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയോ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളെയും ജനപ്രതിനിധികളെയും ഇക്കാര്യം വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പി.എസ്. രഘു ജോലിയില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തത്.
Story Highlights – Suspension for police officer who installed coffee machine at police station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here