സ്വാമി പരിപൂർണ ജ്ഞാനതപസ്വി അന്തരിച്ചു

പോത്തൻകോട് ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂർണ ജ്ഞാനതപസ്വി അന്തരിച്ചു. 75 വയസായിരുന്നു. നാളെ രാവിലെ പത്തുമുതൽ ആശ്രമത്തിൽ സ്വാമിയുടെ ഭൗതികശരീരം പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് വൈകിട്ട് മൂന്നിന് ആശ്രമ വളപ്പിൽ സംസ്‌കാരം നടക്കും.

ഉച്ചക്ക് ഒന്നേ ഇരുപതോടെ വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കൽ കോളജിലായിരുന്നു സ്വാമി പരിപൂർണ ജ്ഞാന തപസ്വിയുടെ അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ മാസം 24നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രോഗം മൂർച്ഛിക്കുകയായിരുന്നു.

1946 ൽ കണ്ണൂർ കണ്ണപുരത്തായിരുന്നു സ്വാമിയുടെ ജനനം. പൂർവാശ്രമത്തിൽ ടി. വി. ബാലകൃഷ്ണനെന്നായിരുന്നു പേര്. എയർഫോഴ്‌സിൽ 17 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. 1999ലാണ് സന്യാസദീക്ഷ സ്വീകരിച്ച് ശാന്തിഗിരി ആശ്രമത്തിന്റെ ഭാഗമായത്. ആശ്രമത്തിന്റെ ന്യൂഡൽഹി, സുൽത്താൻ ബത്തേരി ബ്രാഞ്ചുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആശ്രമം ട്രഷററായും, ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 2013 മുതൽ ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റായി
പ്രവർത്തിച്ചുവരികയായിരുന്നു.

Story Highlights – swami paripoorna njana thapaswi passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top