യുഡിഎഫിന്റെ തെക്കന്‍ മേഖല തീരദേശ ജാഥക്ക് ഇന്ന് തുടക്കം

യുഡിഎഫിന്റെ തെക്കന്‍ മേഖല തീരദേശ ജാഥക്ക് ഇന്ന് തുടക്കമാകും. ഷിബു ബേബി ജോണ്‍ നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് വിഴിഞ്ഞം പൊഴിയൂരില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ വാദങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടലാണ് ജാഥയുടെ ഉദ്ദേശ്യം. ടി. എന്‍. പ്രതാപന്‍ എംപി നയിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് ഇന്നലെ കാസര്‍ഗോഡ് തുടക്കമായിരുന്നു. ഇരുജാഥകളും ശനിയാഴ്ച വൈപ്പിനില്‍ സമാപിക്കും.

Story Highlights – UDF’s coastal march begins today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top