കിഫ്ബിക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തെരഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് സിപിഐഎം; രാഷ്ട്രീയ ഗൂഢാലോചനയെന്ന് ധനമന്ത്രി

a vijayaraghavan t m thomas issac

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും. കിഫ്ബിക്ക് എതിരായ നീക്കം ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ധനമന്ത്രി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലുള്ളത് കോമാളികളുടെ കൂട്ടമാണ്. കേരള വികസനം തടയാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും ധനമന്ത്രി.

Read Also : 24 കേരള പോൾ ട്രാക്കർ സർവേ: കിഫ്ബി നാടിനു ഗുണമെന്ന് ഭൂരിപക്ഷാഭിപ്രായം

കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാകില്ല. കിഫ്ബിക്ക് എതിരായ ഗൂഢാലോചന മറനീക്കി പുറത്തുവന്നു. ഇ ഡി ഉദ്യോഗസ്ഥരെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നു. ലൈഫ് മിഷനിലേത് പോലെ കിഫ്ബിയിലും യുഡിഎഫിന് നിലപാട് മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വികസനം തുടരണമോ എന്നതാണ് ചോദ്യം. കേന്ദ്ര ഏജന്‍സികളെ തുടലഴിച്ച് വിടുന്നു. ഏറ്റുമുട്ടാന്‍ ആണെങ്കില്‍ നേരിടും. സിഎജി പമ്പര വിഡ്ഢിത്തം എഴുതിവച്ചു. മസാല ബോണ്ട് ഇറക്കാന്‍ അനുമതി നല്‍കിയത് റിസര്‍വ് ബാങ്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ രംഗത്തെത്തി. കിഫ്ബിക്ക് എതിരായ ഇ ഡി അന്വേഷണം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ഇ ഡി ഇടപെടല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ശക്തമായ ലംഘനമാണ്. വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ലക്ഷ്യം വച്ച് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമാണിതെന്നും സിപിഐഎം.

Story Highlights – kiifb, t m thomas issac, a vijiayaraghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top