ഷൂട്ടിംഗിനിടെ കെട്ടിടത്തിനു മുകളിൽ നിന്ന് വീണു; ഫഹദ് ഫാസിലിനു പരുക്ക്

fahadh faasil injured shooting

ഷൂട്ടിംഗിനിടെ കെട്ടിടത്തിനു മുകളിൽ നിന്നു വീണ് ഫഹദ് ഫാസിലിനു പരുക്ക്. തൻ്റെ പുതിയ ചിത്രമായ മലയൻകുഞ്ഞിൻ്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. മണ്ണിനടിയിലേക്ക് ഒലിച്ചുപോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിൻ്റെ മൂക്കിനു പരുക്കേറ്റത്. പരുക്കേറ്റ ഉടൻ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാര പരുക്കുകളാണ് ഫഹദിന് ഉള്ളത്.

ചികിത്സയിൽ കഴിയുന്ന ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചു നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്റെ മുകളിൽ നിന്നാണ് താരം വീണത്.

അപകടത്തെ തുടർന്ന് ഷൂട്ടിങ്ങിന് ഇടവേള നൽകിയിരിക്കുകയാണ്.

Story Highlights – fahadh faasil gets injured while shooting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top