കാസര്‍ഗോഡ് ബേക്കലില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കാസര്‍ഗോഡ് ബേക്കലില്‍ ബോട്ട് അപകടത്തില്‍പെട്ടു കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തീരദേശ പൊലീസ് നടത്തിയ തെരച്ചിലിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. ബോട്ടില്‍ ഉണ്ടായിരുന്ന അഞ്ചുപേരും സുരക്ഷിതരാണ്. ഇവരെ തീരദേശ പൊലീസിന്റെ ബോട്ടിലേക്ക് മാറ്റി.

മടക്കര ഹാര്‍ബറില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേര്‍ കടലില്‍ പോയത്. വൈകിട്ടോടെ ഉണ്ടായ ശക്തമായ കാറ്റിലും തിരയിലും ബോട്ട് മുങ്ങുകയായിരുന്നു. 15 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് അപകടം നടന്നത്. ഹാം റേഡിയോ വഴി ലഭിച്ച സന്ദേശത്തിലൂടെയാണ് തീരദേശ പൊലീസിന് വിവരം ലഭിച്ചത്.

നാല് മണിക്കൂറോളം നേരം മത്സ്യത്തൊഴിലാളികള്‍ മുങ്ങികൊണ്ടിരുന്ന ബോട്ടില്‍ ജീവന്‍ നിലനിര്‍ത്തി. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മടങ്ങാനുള്ള ശ്രമത്തിനിടെ തീരദേശ പൊലീസിന്റെ ബോട്ടിന്റെ എന്‍ജിന്‍ തകരാറിലായി. യന്ത്രത്തകരാര്‍ ഉടന്‍ പരിഹരിച്ച് തീരത്തേക്കുള്ള യാത്ര പുനരാരംഭിക്കുമെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു.

Story Highlights – Fishermens rescued -Kasargod Bekal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top