പൊലീസ് സ്റ്റേഷനിൽ കോഫി വെൻഡിംഗ് മെഷീൻ സ്ഥാപിച്ച സംഭവം; സസ്‌പെൻഡ് ചെയ്ത പൊലീസുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കി
കളമശേരി പൊലീസ് സ്റ്റേഷനിൽ കോഫി വെൻഡിംഗ് മെഷീൻ സ്ഥാപിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത പൊലീസുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉദ്യോഗസ്ഥനായ രഘുവാണ് ആത്മഹത്യ ഭീഷണിയുമായി ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടിരിക്കുന്നത്. മരണം കൊണ്ട് എല്ലാം അവസാനിക്കുമോ എന്നാണ് കുറിപ്പിൽ രഘു പറയുന്നത്. ആത്മഹത്യ ധൈര്യമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണെന്നും കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ 17-ാം തിയതിയായിരുന്നു ജനങ്ങൾക്ക് വേണ്ടി കളമശേരി പൊലീസ് സ്റ്റേഷനിൽ കോഫീ മെഷീൻ സ്ഥാപിച്ചത്. എന്നാൽ ഇക്കാര്യം സ്റ്റേഷൻ ഹൗസ് ഓഫിസറെയോ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയോ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളെയും ജനപ്രതിനിധികളെയും ഇക്കാര്യം വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് പി.എസ്. രഘു ജോലിയിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സസ്‌പെൻഡ് ചെയ്തത്.
കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ക്‌റെയാണ് വിവാദ നടപടി സ്വീകരിച്ചത്.
Story Highlights – kalamassery police officer suicide threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here