സെക്കന്‍ഡ് ഷോയ്ക്കുള്ള അനുമതി; സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം

സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും പങ്കെടുത്തു. ഈയാഴ്ചയും മലയാളത്തില്‍ നിന്ന് പുതിയ ചിത്രങ്ങളുണ്ടാകില്ല.ഇതര ഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനം തുടരും.

പുതിയ ചിത്രങ്ങളില്ലാത്തതിനാല്‍ സംസ്ഥാനത്തെ 50 ശതമാനത്തിലേറെ തിയറ്ററുകളും വീണ്ടും അടച്ചിട്ടിരിക്കുകയാണ്. പ്രദര്‍ശന സമയം നീട്ടി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഫിലിം ചേംബര്‍ ഇന്ന് യോഗം ചേര്‍ന്നത്.

Story Highlights – kerala film chamber

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top