Advertisement

‘നാട് നന്നാകാന്‍ യുഡിഎഫ്’; തെരഞ്ഞെടുപ്പ് പ്രചാരണവാചകം പുറത്തിറക്കി

March 3, 2021
Google News 3 minutes Read

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാക്യം പുറത്തിറക്കി. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നതാണ് പ്രചാരണ വാചകം. പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്ന വാചകം കൂടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘സംശുദ്ധം സദ് ഭരണം’ എന്നതാണ് ലക്ഷ്യം. ‘ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാം യുഡിഎഫിന്’ എന്നതാണ് അഭ്യര്‍ത്ഥന. കേരളത്തില്‍ ഒരു മാറ്റം വേണം എന്നതാണ് ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന് ഒരു മാറ്റം വേണമെന്ന് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്തിന്റെ
എല്ലാ മേഖലകളും നിശ്ചലമാണ്. അത് കൊണ്ട് നാട് നന്നാകാന്‍ ഐശ്വര്യ സമ്പൂര്‍ണമായ കേരളം കെട്ടിപ്പെടുക്കാന്‍ യുഡി
എഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രചാരണ വാചകം.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍, സ്വജനപക്ഷപാതം, അനധികൃത നിയമനങ്ങള്‍, സര്‍ക്കാരിന്റെ കെടുകാര്യസ്ഥത, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇവയെല്ലം ജനങ്ങള്‍ക്ക് മുന്നില്‍ യുഡിഎഫ് പ്രചാരണ വിഷയമാക്കും.

സര്‍ക്കാരിന്റെ അവസാനത്തെ ആറ് മാസക്കാലം പിആര്‍ഡിയെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ തെറ്റായ
പ്രചാരണങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുക എന്നതും യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നു. കേരളത്തില്‍
ഏറ്റവും കൂടുതല്‍ വീട് വച്ച് കൊടുത്തത് ഈ സര്‍ക്കാരാണെന്ന കളവ് എല്ലാ ദിവസങ്ങളിലെല്ലാം പ്രചരിപ്പിക്കുകയായിരുന്നു. എല്‍ഡിഎഫ് കഷ്ടിച്ച് രണ്ടര ലക്ഷം വീടുകള്‍ വച്ച് കൊടുത്തു എന്ന് അവകാശപ്പെടുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ
കാലത്ത് നാല് ലക്ഷം പേര്‍ക്കാണ് വീടുകള്‍ നല്‍കിയത്. ഈ സത്യം മറച്ച് വച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത്.

സര്‍ക്കാരിന്റെ എല്ലാ വീഴ്ചകളെയും ദുഷ്‌ചെയ്തികളെയും തുറന്ന് കാട്ടുന്നതോടൊപ്പം യുഡിഎഫ് അധികാരത്തില്‍
വരുമ്പോള്‍ ജനങ്ങള്‍ക്കായി ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു പോസീറ്റീവ് കാമ്പയിനും ലക്ഷ്യമിടുന്നുവെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Story Highlights – naadu nannavan udf – udf election campaign slogan was released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here