മഴവിൽ മരങ്ങൾ, ഇത് ഒരു ചിത്രകാരന്റെ ഭാവനയിൽ രൂപപ്പെട്ടതല്ല; പ്രകൃതിയുടെ കാലാവിരുത്

കാടുകൾ പലതരത്തിലാണ്. സവിശേഷത നിറഞ്ഞതും വ്യത്യസ്തത ഉളവാക്കുന്നതുമായ കാടുകൾ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിച്ചു വരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് മഴവിൽ നിറങ്ങളുള്ള തടിയോട് കൂടിയ യൂക്കാലിപ്സ് മരങ്ങൾ നിറയുന്ന ചെറിയ കാടുകൾ. ഈ വൃക്ഷങ്ങൾ ഒരു ചിത്രകാരന്റെ ഭാവനയിൽ രൂപപ്പെട്ടതല്ല. ഇത് പ്രകൃതിയുടെ കലാവിരുതാണ്. മിൻഡാനാവോ ഗം അല്ലെങ്കിൽ റെയിൻ ബോ ഗം ട്രീ എന്നും ഇവ അറിയപ്പെടുന്നു. ഹവായ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ , പാപ്പുവ ന്യൂഗിനിയ തുടങ്ങിയ ഇടങ്ങളാണ് ഈ മഴവിൽ മരങ്ങളുടെ ജന്മസ്ഥലം.

‘യൂക്കാലിപ്റ്റസ് ഡിഗ്ലുപ്ത’ എന്നാണ് ഈ മരങ്ങളുടെ ശരിക്കുമുള്ള പേര്. അമിതമായ മണ്ണൊലിപ്പ് നിയന്ത്രിക്കാൻ വേണ്ടി 1930 കളിലാണ് ഈ മരങ്ങൾ നട്ടത് ഓരോ വർഷവും പാമ്പാറയൂരുന്നത് പോലെ, പുറം തൊലി പൊഴിച്ച് കളയുന്ന സ്വഭാവമുണ്ട് ഈ മരത്തിന്. പുറം തൊലിയിലുണ്ടാകുന്ന പാച്ചുകൾക്ക് ആദ്യം ഇളം പച്ച നിറമായിരിക്കും. പിന്നീട് കാലക്രമേണ നീല, പച്ച, പർപ്പിൾ, ഓറഞ്ച്, മെറൂൺ തുടങ്ങിയ നിറങ്ങളിലേയ്ക്ക് മാറുന്നു. മരത്തിനു മുകളിൽ ഛായം തേച്ചപോലെയാണ് തോന്നുക.

Read Also : അജ്ഞാത ഇടം ; ഭൂമിക്കടിയിലെ വിസ്മയ നഗരം ”കൂബർ പെഡി”

ഇതിന്റെ തടിയിലുണ്ടാകുന്ന പല വര്‍ണങ്ങള്‍ നിറഞ്ഞ ചീന്തുകള്‍ വര്‍ഷം മുഴുവനും ഈ മരത്തിനെ നിറപ്പകിട്ടുള്ളതായി നിലനിര്‍ത്തുന്നു. പ്രധാനമായും കടലാസ് നിർമ്മാണത്തിനായാണ് ഈ മരം ഉപയോഗിക്കുക. അലങ്കാരത്തിനായും ഇത് നട്ടു വളർത്തുന്നവരുമുണ്ട്. ഈ അത്ഭുത മരങ്ങൾ കാണാനായി പ്രതിവർഷം നിരവധി സഞ്ചാരികളാണ് എത്തുന്നത്.

Story Highlights – Rainbow Eucalyptus Tree, one of the most beautiful tree

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top