Advertisement

72 മണിക്കൂറിനുള്ളിൽ പെട്രോൾ പമ്പുകളിൽ നിന്ന് മോദി ഹോർഡിംഗുകൾ നീക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ

March 3, 2021
Google News 2 minutes Read
Hoardings Modi's Election Commission

പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹോർഡിംഗുകൾ 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. പശ്ചിമ ബംഗാളിലെ പമ്പുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പമ്പുകളിൽ മോദിയുടെ ഹോർഡിംഗുകൾ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു.

നേരത്തെ, ഇത്തരം ചിത്രങ്ങൾ പമ്പുകളിൽ സ്ഥാപിക്കുന്നത് ചട്ടലംഘനമാനെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇത്തരം ഹോർഡിംഗുകൾ നീക്കം ചെയ്യണമെന്ന് തൃണമൂൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് ഫെബ്രുവരി 26ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുന്നത്.

Story Highlights – Remove Hoardings With PM Modi’s Photos Within 72 Hours Election Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here