Advertisement

സുപ്രിംകോടതി ജഡ്ജിമാർക്ക് കൊവിഡ് വാക്‌സിൻ തെരഞ്ഞെടുക്കാൻ അവസരമില്ല [24 Fact Check]

March 3, 2021
1 minute Read
sc judges cant select vaccine 24 fact check

സുപ്രിംകോടതി ജഡ്ജിമാർക്കായി കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. ഈ പശ്ചാത്തലത്തിൽ ജഡ്ജിമാർക്ക് രണ്ട് വാക്‌സിനുകളിൽ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാമെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു.

മാർച്ച് 2 മുതലാണ് സുപ്രിംകോടതി കോംപ്ലക്‌സിൽ ജഡ്ജിമാർക്കും, കുടുംബാംഗങ്ങൾക്കും വിരമിച്ച ജഡ്ജിമാർക്കുമായി കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. എന്നാൽ ജഡ്ജിമാർക്ക് മാത്രം രണ്ട് വാക്‌സിനുകളിൽ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടെന്നൊരു വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്.

ഈ വാർത്ത ആദ്യം പുറത്തുവിടുന്നത് ഒരു ദേശിയ മാധ്യമമാണ്. ഇതിന് പിന്നാലെ കോൺഗ്രസ് വക്താവ ഷമ മുഹമ്മദ് അടക്കം നിരവധി പേർ ഇതിനെതിരെ ട്വീറ്റുമായി രംഗത്തെത്തി. മറ്റ് പൗരന്മാർക്ക് ഇത്തരമൊരു സൗകര്യം ഇല്ലാതിരിക്കെ, സുപ്രിംകോടതി ജഡ്ജിമാർക്ക് മാത്രം രണ്ട് വാക്‌സിനുകളിൽ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാനുള്ള അവസരം ഇരട്ടനീതിയാണെന്ന് പലരും തുറന്നടിച്ചു.

എന്നാൽ ഇത് തെറ്റായ പ്രചാരണമാണ് എന്നതാണ് യാഥാർത്ഥ്യം. ജഡ്ജിമാർക്ക് മാത്രമല്ല, ഇന്ത്യയിലെ ആർക്കും തന്നെ ഇഷ്ടമുള്ള വാക്‌സിൻ തെരഞ്ഞെടുക്കാനുള്ള അവസരമില്ലെന്നും ജഡ്ജിമാർക്കുള്ള വാക്‌സിനേഷൻ മറ്റ് വാക്‌സിനേഷൻ പോലെ സാധരണ രീതിയിലായിരുക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിനെ ഉദ്ധരിച്ച് എഎൻഐ ട്വീറ്റ് ചെയ്തു. ഇത്തരമൊരു വാർത്ത നൽകിയ ദേശിയ മാധ്യം വാർത്ത പിൻവലിക്കുകയും ചെയ്തു.

Story Highlights – sc judges cant select vaccine 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top