കഴക്കൂട്ടത്ത് കടകംപള്ളി; വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത്; തലസ്ഥാനത്ത് സിറ്റിംഗ് എംഎൽഎമാർ

thiruvananthapuram candidate list

തലസ്ഥാനത്ത് സിറ്റിംഗ് എംഎൽഎമാർ തന്നെ മത്സരിക്കുമെന്ന് സിപിഐഎം ജില്ലാ നേതൃത്വം. ആറ്റിങ്ങൾ എംഎൽഎ ബി.സത്യനൊഴികെ മറ്റെല്ലാ എംഎൽഎമാരും സാധ്യതാ പട്ടികയിലുണ്ട്.

കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ തന്നെ മത്സരിക്കും. വി.കെ.പ്രശാന്ത് വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കും. അരുവിക്കരയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവാകും മത്സരിക്കുക. നേമത്ത് വി ശിവൻകുട്ടി തന്നെ മത്സരിക്കും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവുമായ ഒ.എസ് അംബികയാണ് ആറ്റിങ്ങലിൽ മത്സരിക്കുക.

വി.ജോയി വർക്കലയിലും, ഡി.കെ.മുരളി വാമനപുരത്തും, സി.കെ.ഹരീന്ദ്രൻ പാറശാലയിലും, കെ.ആൻസലൻ നെയ്യാറ്റിൻകരയിലും, ഐ.ബി.സതീഷ് കാട്ടാക്കടയിലും മത്സരിക്കും. അതേസമയം, ആറ്റിങ്ങലിൽ ബി സത്യന് സീറ്റ് ഇല്ല.

Story Highlights – thiruvananthapuram candidate list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top