വിജയ് ഹസാരെ ട്രോഫി; ക്വാർട്ടറിൽ കേരളത്തിന് കരുത്തുറ്റ എതിരാളികൾ

vijay hazare kerala karnataka

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന് കരുത്തുറ്റ എതിരാളികൾ. അയൽക്കാരായ കർണാടകയാണ് കേരളത്തിനെതിരെ ക്വാർട്ടറിൽ അണിനിരക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ കർണാടക ഉൾപ്പെട്ട ഗ്രൂപ്പ് സിയിലായിരുന്നു കേരളം. അവിടെ കേരളം പരാജയപ്പെട്ടത് കർണാടകയോട് മാത്രമാണ്. മാർച്ച് 8ന് ഡൽഹി പാലം സ്റ്റേഡിയത്തിലാണ് മത്സരം. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരം തത്സമയം സംപ്രേഷണം ചെയ്യും.

സി ഗ്രൂപ്പിൽ കർണാടകയാണ് ചാമ്പ്യന്മാരായത്. മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിൻ്റെ ക്വാർട്ടർ പ്രവേശനം. ഗ്രൂപ്പ് സിയിലെ അവസാന റൗണ്ട് മത്സരത്തിൽ ബീഹാറിനെതിരെ 9 വിക്കറ്റ് ജയമാണ് കേരളം കുറിച്ചത്. അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനായി ബാറ്റ്സ്മാന്മാർ അടിച്ചുതകർത്തപ്പോൾ ബീഹാർ മുന്നോട്ടുവച്ച 149 റൺസിൻ്റെ വിജയലക്ഷ്യം കേരളം 8.5 ഓവറിൽ മറികടക്കുകയായിരുന്നു. ഇതാണ് കേരളത്തിൻ്റെ റൺ നിരക്ക് ഉയർത്തിയത്.

Read Also : വിജയ് ഹസാരെ: കേരളം ക്വാർട്ടറിൽ, പരുക്കേറ്റ സഞ്ജുവിന് പകരം ബേസിൽ തമ്പി ടീമിൽ

ആദ്യ മത്സരത്തിൽ ഒഡീഷയ്ക്കെതിരെ വിജെഡി നിയമപ്രകാരം 34 റൺസിനു ജയിച്ച കേരളം, അടുത്ത മത്സരത്തിൽ ഉത്തർപ്രദേശിനെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി. മൂന്നാം മത്സരത്തിൽ റെയിൽവേയ്സിനെ 7 റൺസിനാണ് കേരളം തോല്പിച്ചത്. തുടർച്ചയായ മൂന്ന് ജയങ്ങൾക്കൊടുവിൽ, നാലാം മത്സരത്തിൽ കേരളം കർണാടകയോട് 9 വിക്കറ്റിൻ്റെ കൂറ്റൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.

Story Highlights – vijay hazare trophy kerala vs karnataka quarter finals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top