അഫ്ഗാനിസ്ഥാനെതിരെ രണ്ട് ദിവസത്തിനുള്ളിൽ ടെസ്റ്റ് ജയിച്ച് സിംബാബ്‌വെ; അവസാനിച്ചത് രണ്ട് വർഷത്തെ കാത്തിരിപ്പ്

zimbabwe won afganistan test

അഫ്ഗാനിസ്ഥാനെതിരെ രണ്ട് ദിവസത്തിനുള്ളിൽ ടെസ്റ്റ് ജയിച്ച് സിംബാബ്‌വെ. 2018 നവംബറിനു ശേഷം ഇത് ആദ്യമായാണ് സിംബാബ്‌വെ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. 10 വിക്കറ്റിനാണ് സിംബാബ്‌വെയുടെ ജയം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് കഴിഞ്ഞത്. ഇതോടെ പരമ്പരയിൽ സിംബാബ്‌വെ 1-0ൻ്റെ ലീഡ് എടുത്തു.

അഫ്ഗാനിസ്ഥാനെ രണ്ട് ഇന്നിംഗ്സിലും കുറഞ്ഞ സ്കോറിന് ഓൾ ഔട്ടാക്കിയാണ് സിംബാബ്‌വെ കൂറ്റൻ ജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സിൽ 131 റൺസിന് ഓൾഔട്ടായ അഫ്ഗാനെതിരെ സിംബാബ്‌വെ 250 റൺസിന് പുറത്തായി. സെഞ്ചുറി നേടിയ സീൻ വില്ല്യംസിൻ്റെ പ്രകടനമാണ് സിംബാബ്‌വെയ്ക്ക് മേൽക്കൈ നൽകിയത്. രണ്ടാം ഇന്നിംഗ്സിൽ അഫ്ഗാനിസ്ഥാൻ വീണ്ടും 135 റൺസിന് ഓൾഔട്ടായി. 76 റൺസെടുത്ത ഇബ്രാഹിം സദ്രാൻ മാത്രമാണ് അഫ്ഗാൻ നിരയിൽ പിടിച്ചുനിന്നത്. 17 റൺസ് വിജയലക്ഷ്യം സിംബാബ്‌വെ അനായാസം മറികടക്കുകയായിരുന്നു.

Story Highlights – zimbabwe won against afganistan in test match

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top