നടപടി രാഷ്ട്രീയ പ്രേരിതം; എന്‍ഫോഴ്‌സ്‌മെന്റിന് മറുപടിയുമായി കിഫ്ബി

കിഫ്ബിക്കെതിരായ നടപടികളില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പിന്‍മാറണമെന്ന് കിഫ്ബിയുടെ ആവശ്യം. നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ഇ ഡിക്ക് അയച്ച മറുപടിയില്‍ കിഫ്ബി പറഞ്ഞു. കേസില്‍ കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത് സിംഗ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരായില്ല.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ മസാല ബോണ്ട് ഇറക്കി വിദേശത്ത് നിന്നും വായ്പയെടുത്തത് ഫെമ നിയമത്തിന്റെ ലംഘനമാണെന്ന കണ്ടെത്തലിന്റ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നത്. ഈ നടപടിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി എന്‍ഫോഴ്‌സ്‌മെന്റിന് കത്തയച്ചു.
Read Also : കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല
ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബി സിഇഒ കെ എം അബ്രഹാമും നാളെ ഹാജരാകില്ല. എന്‍ഫോഴ്‌സ്‌മെന്റിന് എതിരെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച സാഹചര്യത്തില്‍ കൂടിയാണ് ഉദ്യോഗസ്ഥരുടെ ഈ തീരുമാനം.
Story Highlights – kiifb, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here