ചടയമംഗലം സീറ്റ്; പിന്മാറുന്നതായി മുസ്ലിം ലീഗ്

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കൊല്ലത്തെ ചടയമംഗലം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് മുസ്ലിം ലീഗ് പിന്നോട്ട്. സീറ്റ് മുസ്ലിം ലീഗിന് വിട്ടു നല്‍കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തെരുവില്‍ വരെയെത്തി.
പ്രതിഷേധത്തിനൊടുവില്‍ പ്രാദേശിക ലീഗ് നേതൃത്വം ഉള്‍പ്പെടെ ചടയമംഗലം സീറ്റ് വേണ്ടെന്ന നിലപാടില്‍ എത്തി. ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് ആത്മഹത്യാപരമാണെന്ന് ലീഗ് നേതൃത്വവും വിലയിരുത്തി. പകരം അമ്പലപ്പുഴയോ പുനലൂരോ ആവശ്യപ്പെടും.
Read Also : മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥികളെ മൽസരിപ്പിക്കേണ്ടതില്ലെന്ന് സമസ്ത യുവനേതാവ്
എന്നാല്‍ പുനലൂര്‍ നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായേക്കില്ല. ചടയമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഒരേയൊരു കോണ്‍ഗ്രസ് എംഎല്‍എ ആയ പ്രയാര്‍ സ്ഥാനാര്‍ത്ഥി മോഹം മുന്‍പേ തന്നെ പരസ്യമാക്കിയിരുന്നു. മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിഭാഗത്തിന്റെ പിന്തുണയും പ്രയാറിന് തുണയാവും.
Story Highlights – kollam, assemble elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here