നടി ദീപിക പദുകോണിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

deepika padukone

നടി ദീപിക പദുകോണിന്റെ കമ്പനിയില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടക്കുന്നു. മുംബൈയിലും പൂനെയിലുമായി 30 ഇടങ്ങളിലായാണ് പരിശോധന. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരോട് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്നാണ് ഇതിനെ കുറിച്ചുള്ള ആക്ഷേപം.

ഇന്നലെ ബോളിവുഡ് നടി തപ്‌സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം ഇതിന് എതിരെ രംഗത്ത് എത്തി. സിബിഐയെയും ഇ ഡിയെയും കേന്ദ്ര സര്‍ക്കാര്‍ പ്രതികാരത്തിനായി ഉപയോഗിക്കുന്നുവെന്നും ആക്ഷേപം.

Read Also : ദീപിക പദുക്കേണിന്റെ മാനേജറെ കണ്ടെത്താനായിട്ടില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ

മുംബൈയിലേയും പൂനയിലേയും ഇവരുടെ ഓഫിസുകളിലും റെയ്ഡ് നടന്നിരുന്നു. കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളില്‍ തുറന്നു പറച്ചിലിന്റെ പേരില്‍ നോട്ടപുള്ളികളാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവും. പെട്ടെന്നുള്ള റെയ്ഡിന് പിന്നിലെ കാരണം വ്യക്തമല്ല.

Story Highlights – income tax raid, deepika padukone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top