ഇന്ത്യക്ക് ഗില്ലിനെ നഷ്ടം; പൊരുതി രോഹിതും പൂജാരയും

india england 4th test

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം. ഓപ്പണർ ശുഭ്മൻ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ ജയിംസ് ആൻഡേഴ്സൺ ഗില്ലിനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ്മ (8), ചേതേശ്വർ പൂജാര (15) എന്നിവർ ക്രീസിൽ തുടരുകയാണ്.

ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 205 റൺസിനു പുറത്തായിരുന്നു. ബെൻ സ്റ്റോക്സ് (55), ഡാനിയൽ ലോറൻസ് (46) എന്നീ താരങ്ങൾക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ട് നിരയിൽ ആകെ അഞ്ച് പേർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഇന്ത്യക്കായി അക്സർ പട്ടേൽ 4 വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് 2 വിക്കറ്റും വീഴ്ത്തി. ബാക്കിയുള്ള ഒരു വിക്കറ്റ് വാഷിംഗ്ടൺ സുന്ദർ സ്വന്തമാക്കി.

Story Highlights – india 1 for 24 vs england in 4th test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top