രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 17,407 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,407 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 89 പേര്‍ മരിച്ചു. വലിയൊരു ഇടവേളക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുന്നത്.

കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് പ്രതിദിന കണക്കുകള്‍ രേഖപ്പെടുത്തുന്നുണ്ട്.
മഹാരാഷ്ട്രയില്‍ അതിതീവ്ര രോഗവ്യപനം തുടരുകയാണ്. നാല് മാസത്തിന് ശേഷമാണ് മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 10,000 ത്തിനടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്റെ നാലാം ദിവത്തിലും കൊവിഡ് പോര്‍ട്ടലില്‍ സാങ്കേതിക തടസങ്ങള്‍ തുടരുന്നുണ്ട്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

Story Highlights – India reports 17407 new covid cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top