കാസർ​ഗോഡ് മത്സരിക്കുമെന്ന വാർത്തകൾ തെറ്റ്; അഴീക്കോട് മതിയെന്ന് ആവർത്തിച്ച് കെ. എം ഷാജി

അഴീക്കോട് തന്നെ മത്സരിക്കാനാണ് താത്പര്യമെന്ന് ആവർത്തിച്ച് കെ.എം ഷാജി. കാസർ​ഗോഡ് മത്സരിക്കുമെന്ന വാർത്തകൾ തെറ്റാണ്. അഴീക്കോട് മത്സരിക്കാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്ന പ്രചാരണം ശരിയല്ലെന്നും കെ.എം ഷാജി കണ്ണൂരിൽ പറഞ്ഞു

അതേസമയം, കെ എം ഷാജിക്കെതിരെ പരോക്ഷവിമർശനവുമായി ലീഗ് കാസർകോട് ജില്ലാ നേതൃത്വം രം​ഗത്തെത്തി. കെട്ടിയിറക്കിയ സ്ഥാനാർത്ഥികൾ കാസർകോട്ട് വേണ്ടെന്നും ജയസാധ്യതയില്ലെന്നുമാണ് ജില്ലാ നേതൃത്വം പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് അറിയിച്ചത്. ഇവിടെ ജയസാധ്യതയുള്ളവരെ പരിഗണിക്കണമെന്നും ലീഗ് ജില്ലാ നേതാക്കൾ തങ്ങളോട് ആവശ്യപ്പെട്ടു.

Story Highlights – K M Shaji

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top