ലാവ്‌ലിന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍; തെളിവുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ലാവ്‌ലിന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍. ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ നാളെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ക്രൈം നന്ദകുമാറിന് നോട്ടീസ് നല്‍കി. 2006 ല്‍ ഡിആര്‍ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായകമായ നീക്കമാണ് ഇഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 2006 ല്‍ ഡിആര്‍ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദേശവിരുദ്ധ പ്രവര്‍ത്തനം, നികുതി വെട്ടിപ്പ് ഉള്‍പ്പെടെ ആരോപിച്ചായിരുന്നു ക്രൈം നന്ദകുമാര്‍ ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ പല കേസുകളിലായി വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ പരാതി നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാനാണ് ഇപ്പോള്‍ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Story Highlights – lavalin case – enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top