പ്രകടന പത്രികയുണ്ടാക്കി ജനങ്ങളെ വിഡ്ഢികളാക്കാനില്ല: സാബു എം ജേക്കബ്

പ്രകടന പത്രികയുണ്ടാക്കി ജനങ്ങളെ വിഡ്ഢികളാക്കാനില്ല എന്ന് ട്വൻ്റി20 കോർഡിനേറ്റർ സാബു എം ജേക്കബ്. എറണാകുളത്ത് 14 സീറ്റുകളിൽ മത്സരിക്കും. മത്സരിക്കുന്നത് അധികാരത്തിനു വേണ്ടിയോ ഭരണം പിടിക്കാനോ അല്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. ട്വൻ്റിഫോറിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സാബു എം ജേക്കബിൻ്റെ പരാമർശം.
കേരളത്തിൻ്റെ സമഗ്രവികസനം, അഴിമതിമുക്ത ഭരണം എന്നിവയാണ് ലക്ഷ്യം. കർഷക സമരത്തിലടക്കം വൈകാരിക സമീപനം ഇല്ല. പ്രായോഗിക നിലപാട് സ്വീകരിക്കും എന്നും സാബു എം ജേക്കബ് പറഞ്ഞു.
Story Highlights – sabu m jaob interview with 24
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News