വാളയാർ കേസിൽ സംസ്ഥാന സർക്കാരിറക്കിയത് വിജ്ഞാപനം മാത്രം; കേന്ദ്രം ഹൈക്കോടതിയിൽ

State government Walayar Centre

വാളയാർ കേസിൽ സംസ്ഥാന സർക്കാരിറക്കിയത് വിജ്ഞാപനം മാത്രമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. എഫ്ഐആറും അനുബന്ധ രേഖകളും ലഭിച്ചിട്ടില്ല. തുടരന്വേഷണമോ, പുനരന്വേഷണമോ എന്ന് കൃത്യമായി വ്യക്തമാക്കണം. ഇല്ലെങ്കിൽ പ്രതികൾക്ക് ഗുണമാകുമെന്നും സിബിഐ വ്യക്തമാക്കി. എന്നാൽ ഇത്തരം കാര്യങ്ങൾ ഇല്ലാതെ തന്നെ പല കേസുകളും സിബിഐ ഏറ്റെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

പാലക്കാട് വാളയാറിൽ രണ്ട് പെൺകുട്ടിളെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു.

Story Highlights – State government issues only notification in Walayar case; Centre in High Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top