Advertisement

ചൈനയിൽ നിന്ന് ഉയരുന്ന വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടത് അനിവാര്യമെന്ന് അമേരിക്ക

March 4, 2021
Google News 2 minutes Read
US strengthen ties India

ചൈനയിൽ നിന്ന് ഉയരുന്ന വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടത് അനിവാര്യമണെന്ന് വ്യക്തമാക്കി അമേരിക്ക. കഴിഞ്ഞ ദിവസം അമേരിക്ക പുറത്തിറക്കിയ ഇടക്കാല ദേശീയ സുരക്ഷാ മാർഗ്ഗനിർദ്ദേശത്തിലാണ് ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കേണ്ട ആവശ്യകതയെ കുറിച്ച് പ്രതിപാദിക്കുന്നത്. അതേസമയം ബംഗ്ലാദേശുമായുള്ള ടിസ്റ്റ നദി പ്രശ്നം ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിയ്കാൻ ഇരു രാജ്യങ്ങളും തിരുമാനിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.

ട്രമ്പ് മാറിയാൽ വിദേശനയത്തിൽ അമേരിയ്ക്ക കാതലായ മാറ്റം വരുത്തുമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇടക്കാല ദേശീയ സുരക്ഷാ മാർഗനിർദ്ദേശത്തിൽ അമേരിയ്ക്ക പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. ചൈനയെ എതിരാളി എന്ന വാക്കുകൊണ്ടാണ് അമേരിക്ക ഈ റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്. ചൈനയിൽ നിന്നുള്ള ഭീഷണികളെ നേരിടുന്നതിനായി ജനാധിപത്യ ശക്തികളുമായി സഖ്യം വിപുലമാക്കണം എന്നാണ് മാർഗനിർദ്ദേശം പറയുന്നത്. ഇതിന് ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കണം. ചൈനയിൽ നിന്നും റഷ്യയിൽ നിന്നും ഉയരുന്ന വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. അതിനായി ലോകമെമ്പാടുമുള്ള സഖ്യങ്ങളും സൗഹൃദങ്ങളും പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും വേണമെന്നും ആണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ.

അതേസമയം ബംഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ നാഴികകല്ലായി മാറുകയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ധാക്ക സന്ദർശനം. ഇരു രാജ്യങ്ങൾക്കും ഇടയിൽ കീറാമുട്ടിയായ് തുടരുന്ന ടിസ്റ്റ നദി പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിയ്ക്കാൻ ധാരണയായി. ഇരു രാജ്യങ്ങളുടെയും ജലസേചന സെക്രട്ടറിമാർ ഇതിനായി ഉടൻ കൂടിക്കാഴ്ച നടത്തും.

Story Highlights – US has said it needs to strengthen ties with India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here