പ്ലാറ്റ്ഫോം ടിക്കറ്റിന്റെ നിരക്കുവർധന താത്കാലികം; റെയിൽവേ

Hike Platform Ticket Railways

പ്ലാറ്റ്ഫോം ടിക്കറ്റിനു നിരക്ക് വർധിപ്പിച്ചത് താത്കാലികമായ നടപടിയെന്ന് റെയിൽവേ. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ അനാവശ്യമായി ആളുകൾ പ്ലാറ്റ്ഫോമിൽ കൂട്ടംകൂടുന്നത് തടയാനാണ് നിരക്കു വർധിപ്പിച്ചതെന്ന് റെയിൽവേ അറിയിച്ചു. 10 രൂപ ആയിരുന്ന പ്ലാറ്റ്ഫോം ടിക്കറ്റ് തുക 30 രൂപ ആക്കിയാണ് വർധിപ്പിച്ചത്.

‘ചില സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റിനുള്ള നിരക്ക് വർധിപ്പിച്ചത് താത്കാലികമാണ്. ആൾകൂട്ടത്തിലൂടെ കൊവിഡ് പടരുന്നത് തടയാനാണ് ഇത്. ആളുകൾ അധികമുള്ള ചുരുക്കം സ്റ്റേഷനുകളിലേ ഈ നിബന്ധന വരുത്തിയിട്ടുള്ളൂ.’- റെയിൽവേ അറിയിച്ചു.

പ്ലാറ്റ്ഫോം ടിക്കറ്റിൻ്റെ നിരക്കുവർധനയ്ക്കൊപ്പം ഏറ്റവും ചെറിയ ദൂരത്തേക്കുള്ളു സാധാരണ ടിക്കറ്റ് നിരക്കും വർധിപ്പിച്ചു. 10 രൂപ ആയിരുന്ന ഇത്ത് 30 രൂപയായാണ് വർധിപ്പിച്ചത്.

Story Highlights – Hike In Platform Ticket Cost Temporary Railways

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top