ഇന്ത്യൻ വംശജർ അമേരിക്കയുടെ എല്ലാ മേഖലകളിലും കരുത്തു പകരുന്നു ; നാസയുടെ വിജയം ഇന്ത്യൻ വംശജരുടേതും ജോ ബൈഡൻ

നാസയുടെ ചൊവ്വദൗത്യ വിജയത്തിന്റെ മുഴുവൻ മേന്മയും ഇന്ത്യൻ വംശജർക്കാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൊവ്വ ദൗത്യം വിജയിപ്പിച്ച നാസയുടെ സംഘത്തിനെ അനുമോദിക്കവെയാണ് ബൈഡൻ ഇന്ത്യൻ വംശജരുടെ ആത്മാർത്ഥതയേയും കഠിനാധ്വാനത്തെയും കുറിച്ച് പറഞ്ഞത്. പേഴ്സിവിയറൻസ് പദ്ധതിയുടെ ഗൈഡൻസ് ആന്റ് കൺട്രോൾസ് ഓപ്പറേഷൻ വിഭാഗം മേധാവിയും, ഇന്ത്യൻ വംശജയുമായ ഡോ . സ്വാതി മോഹനായിരുന്നു നിർണായക പദ്ധതിയുടെ സുപ്രധാന ചുമതല വഹിച്ചിരുന്നത്. ഡോ. സ്വാതി മോഹനുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ച പ്രസിഡന്റ് ജോ ബൈഡൻ, രാജ്യത്തിന് ഇന്ത്യൻ വംശജർ നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് എടുത്ത് പറഞ്ഞു. രാജ്യത്തിൻറെ എല്ലാ മേഖലകളിലും ഇന്ത്യൻ വംശജർ നൽകിക്കൊണ്ടിരിക്കുന്ന സേവനം സമാനതകളില്ലാത്തതാണെന്നും ബൈഡൻ പറയുന്നു.

” ഇതൊരു മഹത്തായ നേട്ടമാണ്. ഇന്ത്യൻ വംശജരെല്ലാം അമേരിക്കയുടെ എല്ലാ ദൗത്യങ്ങളെയും ഏറ്റെടുത്തിരിക്കുന്നു. നാസയുടെ തലപ്പത്തിരിക്കുന്ന ഡോ. സ്വാതി മോഹൻ , എന്റെ സഹപ്രവർത്തകയായ വൈസ് പ്രസിഡന്റ് കമല ഹാരിസ് , എന്റെ പ്രസംഗം തയ്യാറാക്കുന്ന വിനയ് റെഡ്ഡി തുടങ്ങി നിരവധിപേർ ഇന്ന് അമേരിക്കയുടെ കരുത്താണ്. ഭാവി അമേരിക്കൻ തലമുറയ്ക്ക് ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞർ നൽകുന്നത് അതുല്യമായ സംഭാവനയും പ്രതീക്ഷയുമാണ്. താനേറെ സന്തോഷവാനാണ്. ജോ ബൈഡൻ അഭിമുഖ സംഭാഷണത്തിൽ പറയുന്നു”.

മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലുതും, നിർണ്ണായകവുമായ നാസയുടെ ചൊവ്വ ദൗത്യം ഒരു പിഴവുമില്ലാതെയാണ് പൂർത്തിയായത്. നാസയുടെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ജെറ്റ് പ്രൊപ്പൽഷൺ ലാബോറട്ടറിയാണ് ദൗത്യത്തിന് വേണ്ട എല്ലാ മുന്നൊരുക്കവും നടത്തിയിരുന്നത്.

Story Highlights – Indian- Americans are taking over us Joe Biden , Biden Congratulates NASA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top