കേരള-കർണാടക അതിർത്തി യാത്രാ നിയന്ത്രണം; കർണാടക സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

Kerala Karnataka High Court

കേരള-കർണാടക അതിർത്തി യാത്രാ നിയന്ത്രണത്തിൽ കർണാടക സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ചൊവ്വാഴ്ച, കർണാടക ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകും. അതിർത്തി റോഡുകൾ അടക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

അതിർത്തികൾ അടക്കുന്നതിന് പകരം ചെക്പോസ്റ്റുകളിൽ ആർടിപിസിആർ പരിശോധനയ്ക്ക് സൗകര്യമൊരുക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.

അതിർത്തി യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടക സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതി സർക്കാരിനോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Story Highlights – Kerala-Karnataka border travel control; High Court sought an explanation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top