പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ വിലക്കിന് എതിരായ ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന്

രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് താത്കാലികമായി സ്റ്റേ ചെയ്തിരുന്നു.
Read Also : 2020 ല്‍ കേരളത്തില്‍ നടന്ന 24 പ്രധാനപ്പെട്ട സംഭവങ്ങള്‍
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതെന്നാണ് പിഡബ്ല്യൂസിയുടെ വാദം. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സ്‌പെയിസ് പാര്‍ക്കില്‍ നിയമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പിഡബ്ല്യുസിയെ വിലക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ നവംബറിലാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് വിലക്കേര്‍പ്പെടുത്തി ഐടി വകുപ്പ് ഉത്തരവിറക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് പിഡബ്ല്യുസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Story Highlights – pwc, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here