യുഡിഎഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും

യുഡിഎഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായാണ് പ്രധാന ചര്‍ച്ച. മൂവാറ്റുപുഴ സീറ്റ് വിട്ടു നല്‍കിയാല്‍ 10 സീറ്റുകള്‍ക്ക് വഴങ്ങാമെന്ന ജോസഫ് പക്ഷത്തിന്റെ ഫോര്‍മുല കോണ്‍ഗ്രസ് എങ്ങനെ പരിഗണിക്കുമെന്നതാണ് നിര്‍ണായകം.
മൂവാറ്റുപുഴ ലഭിച്ചാല്‍ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും, വേണ്ടി വന്നാല്‍ പേരാമ്പ്രയും വിട്ടുനല്‍കാമെന്ന നിലപാടിലാണ് ഒടുവില്‍ ജോസഫ് പക്ഷം. കൂത്തുപറമ്പിന് പുറമെ പട്ടാമ്പി, പേരാമ്പ്ര സീറ്റുകളെന്ന മുസ്ലീംലീഗിന്റെ ആവശ്യത്തിലും തീരുമാനം വൈകുകയാണ്. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴ സീറ്റുവേണമെന്ന ആര്‍എസ്പിയുടെ ആവശ്യത്തിലും കോണ്‍ഗ്രസ് ഇന്ന് നിലപാട് അറിയിച്ചേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റിയും ഇന്ന് യോഗം ചേര്‍ന്നേക്കും.
Story Highlights – seat-sharing talks in the UDF will continue today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here