കോൺഗ്രസ് കുടുംബത്തിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയാകാൻ ഷിൽനാ നിഷാദ്

കോൺഗ്രസ് കുടുംബത്തിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയായി ഷിൽനാ നിഷാദ്. ഷിൽനയുടെ ഭർത്താവ് കോൺഗ്രസ് പ്രവർത്തകനാണ്. ആലുവയിൽ നിന്നാകും ഷിൽന മത്സരിക്കുക.
‘സിപിഐഎമ്മിൽ നിന്ന് ആരും സ്ഥാനാർത്ഥിയാണെന്ന് വിളിച്ച് അറിയിച്ചിട്ടില്ല. ഒരു തവണ മുൻപ് ചോദിച്ചിരുന്നു സ്ഥാനാർത്ഥിയാകാൻ കഴിയുമോ എന്ന്,അന്ന് അത്ര കാര്യമായി എടുത്തിരുന്നില്ല. ഭർത്താവ് കോൺഗ്രസ് പ്രവർത്തകൻ ആയത് പ്രവർത്തനത്തെ ബാധിക്കില്ല. ആലുവയിൽ നന്നായി പ്രവർത്തിക്കാൻ കഴിയും,ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പരിചയമുണ്ട്’-ഷിൽന പറയുന്നു.
സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ലെന്നും ട്വന്റിഫോറിലൂടെയാണ് ഇത് സംബന്ധിച്ച വാർത്ത അറിയുന്നതെന്നും ഷിൽന ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – shilna nishad response on candidature
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here