പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിംകോടതി

രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിംകോടതി. കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. സംസ്ഥാനങ്ങള്‍ ഒരു മാസത്തിനകം തുക വകയിരുത്തണം. അതിന് ശേഷം പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്നും ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

വിധി നടപ്പാക്കാന്‍ കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. സിബിഐ, എന്‍ഐഎ തുടങ്ങിയ ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു.

Story Highlights – Supreme Court has strongly directed that CCTV be installed in police stations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top