സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; നാര്‍ക്കോട്ടിക് ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു

Sushant's death; Government of Bihar Supreme Court

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. റിയ ചക്രവര്‍ത്തി അടക്കം ആകെ 33 പേരാണ് കേസില്‍ പ്രതികളായുള്ളത്. മഹാരാഷ്ട്ര മുംബൈ എന്‍ഡിപിഎസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

നാര്‍ക്കോട്ടിക് ബ്യൂറോയുടെ കുറ്റപത്രം 12,000 പേജുള്ളതാണ്. ഫോണ്‍ കോള്‍ വിവരം, വാട്സാപ്പ് ചാറ്റ് തുടങ്ങിയവ അടക്കം ഒരുലക്ഷത്തിന് മേല്‍ പേജുകളില്‍ കുറ്റപത്രവും രേഖകളും മൊഴികളും നീളുന്നു. നാര്‍ക്കോട്ടിക് സെല്‍ ഇതുമായി ബന്ധപ്പെട്ടെടുത്ത കേസില്‍ സെപ്റ്റംബറിലാണ് ആദ്യ അറസ്റ്റ് ഉണ്ടായത്.

Read Also : സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; മുൻ മാനേജർ ദിശ സാലിയന്റെ മരണവും സിബിഐയ്ക്ക് വിടണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ റിയ അടക്കമുള്ളവര്‍ക്കെതിരെ ഇ ഡി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍സിബി അന്വേഷണം. ജൂണ്‍ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. തുടര്‍ന്ന് നടിയും മുന്‍ കാമുകിയുമായ റിയ ചക്രവര്‍ത്തിയും അറസ്റ്റിലായിരുന്നു.

ലഹരി- കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് സുശാന്തിന്റെ കുടുംബം ഉയര്‍ത്തിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും അറസ്റ്റും ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

Story Highlights – sushant singh rajput, narcotics bureau

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top