സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; മുൻ മാനേജർ ദിശ സാലിയന്റെ മരണവും സിബിഐയ്ക്ക് വിടണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണവും സിബിഐയ്ക്ക് വിടണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവർത്തകയായ പുനീത് കൗർ ധാൻഡെയാണ് കോടതിയെ സമീപിച്ചത്. കേസിൽ ബോംബെ ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ നിരീക്ഷിച്ചിരുന്നു.

സുശാന്തിന്റെയും ദിശയുടെയും മരണം തമ്മിൽ ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം. ജൂൺ എട്ടിനാണ് മുംബൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പതിനാലാം നിലയിൽ നിന്ന് താഴേക്ക് വീണ് ദിശ സാലിയൻ മരിച്ചത്. ജൂൺ പതിനാലിന് സുശാന്തിനെ ഫ്‌ളാറ്റിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

അതേസമയം, സുശാന്തിന്റെ മരണത്തിൽ മാധ്യമവിചാരണ നടക്കുന്നുവെന്ന പൊതുതാൽപര്യ ഹർജികൾ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Story Highlights Sushant Singh Rajput’s death of former manager Disha Salian to be handed over to the CBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top