തൃശൂർ പൂരം സർക്കാർ തീരുമാനം അനുസരിച്ച് നടത്തും : ജില്ലാഭരണകൂടം

will conduct thrissur pooram says district administration

തൃശൂർ പൂരം സർക്കാർ തീരുമാനം അനുസരിച്ച് നടത്തുമെന്ന് ജില്ലാഭരണകൂടം. ജനത്തെ പരമാവധി കുറയ്ക്കും. പൂരത്തിന് 15 ആനകൾ വേണമെന്ന ദേവസ്വങ്ങളുടെ ആവശ്യവും സർക്കാറിനെ അറിയിക്കും. ചടങ്ങുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം ഒമ്പതിന് വീണ്ടും യോഗം ചേരും.

കൊവിഡ് സാഹചര്യത്തിൽ പരമാവധി ആളുകളെ കുറച്ച് പൂരം നടത്താനാണ് ആലോചന. യോഗത്തിലെ തീരുമാനങ്ങൾ ഉൾപ്പടെ സർക്കാറിന് റിപ്പോർട്ട് നല്കും. സർക്കാർ തീരുമാനത്തിനനുസരിച്ചായിരിക്കും പൂരം നടത്തിപ്പ്. ചടങ്ങുകൾ ചർച്ച ചെയ്യാൻ ഈ മാസം 9ന് വീണ്ടും യോഗം ചേരും.

കൊവിഡ് പ്രോട്ടോകോൾ പ്രകാരം തൃശൂർ പൂരത്തിന് മൂന്നാനകൾ മാത്രമേ അനുവദിക്കൂ എന്നാണ് ജില്ലാഭരണകൂടത്തിൻറെ നിലപാട്. എന്നാൽ 15 ആനകൾ വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പാറമേക്കാവ് ദേവസ്വം. പൂരം പ്രദർശനം നടത്തണമെന്ന ആവശ്യവും മുന്നോട്ട് വയ്ക്കുന്നു പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ.

പങ്കെടുപ്പിക്കേണ്ട ആളുകളുടെ എണ്ണം സംബന്ധിച്ച നേരത്തെ വിവിധ വകുപ്പുകൾ വടക്കുംനാഥ മൈതാനത്ത് പരിശോധന നടത്തിയിരുന്നു. ഈ റിപ്പോർട്ടും സമർപ്പിക്കും. ഏപ്രിൽ 23നാണ് തൃശൂർ പൂരം.

Story Highlights – will conduct thrissur pooram says district administration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top