കെ.സുരേന്ദ്രൻ കോന്നിയിൽ; നേമത്ത് കുമ്മനം; ഈ ശ്രീധരനും, സുരേഷ് ഗോപിയും പട്ടികയിൽ; ബിജെപിയുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക

bjp kerala candidate draft list

ബിജെപിയുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക തയാറാകുന്നു. കെ സുരേന്ദ്രൻ പേര് കോന്നിയിൽ പരിഗണിക്കുന്നുണ്ട്. വി മുരളീധരൻ മത്സരിക്കാൻ പാർലമെന്ററി ബോർഡ് തീരുമാനിച്ചാൽ കഴക്കൂട്ടത്താകും ജനവിധി തേടുക. വി മുരളീധരൻ മത്സരിക്കുന്നില്ലെങ്കിൽ കെ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഇ ശ്രീധരനെ പരിഗണിക്കുന്നത് പാലക്കാട് മണ്ഡലത്തിലാണ്. സുരേഷ് ഗോപിയുടെ പേര് മൂന്ന് മണ്ഡലങ്ങളിൽ പരിഗണിക്കുന്നുണ്ട്. വട്ടിയൂർക്കാവ്,തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലാണ് താരത്തിന്റെ പേര് പരിഗണിക്കുന്നത്. എന്നാൽ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരിക്കെയാണ് സംസ്ഥാന സമിതി താരത്തിന്റെ പേര് സജീവമായി പരിഗണിക്കുന്നത്.

എപി അബ്ദുള്ളക്കുട്ടി മലപ്പുറത്ത് സ്ഥാനാർത്ഥിയായേക്കും. നേമത്ത് കുമ്മനവും, കാട്ടാക്കട പികെ കൃഷ്ണദാസുമാകും മത്സരിക്കുക. ജെ.ആർ.പത്മകുമാർ നെടുമങ്ങാടും, കരമന ജയൻ പാറശാലയിലും അഡ്വ.എസ്.സുരേഷ് കോവളത്തും മത്സരിച്ചേക്കും. കോവളം മണ്ഡലം കേരള കാമരാജ് കോൺഗ്രസിന് നൽകേണ്ടി വന്നാൽ എസ്.സുരേഷ് മത്സരിക്കാൻ സാധ്യത കുറവാണ്.

പി.സുധീർ ആറ്റിങ്ങലിൽ നിന്നാകും ജനവിധി തേടുക. വി.വി.രാജേഷിന്റെ പേര് വട്ടിയൂർക്കാവ്, തിരുവനന്തപുരം, വാമനപുരം മണ്ഡലങ്ങളിൽ പരിഗണിക്കുന്നുണ്ട്. എം.ടി.രമേശ് കോഴിക്കോട് നോർത്തിൽ നിന്നും എ.എൻ.രാധാകൃഷ്ണൻ മണലൂരും മത്സരിക്കും.

അൻപത് ശതമാനം സീറ്റ് യുവാക്കൾക്കും വനിതകൾക്കും നൽകുമെന്നാണ് നിലവിലെ തീരുമാനം.

Story Highlights – bjp kerala candidate draft list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top