ഇംഗ്ളണ്ടിനെ തോൽപിച്ച് ഇന്ത്യ ഫൈനലിൽ

ഇംഗ്ളണ്ടിനെ തോൽപിച്ച് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ. ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും.
ഒരു ഇന്നിംഗ്‌സിനും 25 റൺസിനുമാണ് ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ളണ്ട് 135 റൺസിൽ പുറത്തായി.
ഇംഗ്ളണ്ടിനായി രണ്ടാം ഇന്നിംഗ്‌സിൽ ടാൻ ലോറൻസ് മാത്രമേ ബേധപ്പെട്ട പ്രകടനം കാഴ്ചവെച്ചുള്ളൂ. 95 ബോളിൽ 50 റൺസാണ് ഡാൻ സ്വന്തമാക്കിയത്.
ഇന്ത്യയുടെ സ്പിന്നർമാർ കളിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അക്‌സർ പട്ടേലും അശ്വിനും ചേർന്നാണ് ഇംഗ്ളണ്ടിന്റെ ബാറ്റിങ് നിരയെ തകർത്തത്. അക്‌സർ പട്ടേൽ 24 ഓവറിൽ 48 റൻസ് വഴങ്ങി 5 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ, 22.5 ഓവറിൽ 47 റൺസ് വഴങ്ങിയാണ് അശ്വിന്റെ 5 വിക്കറ്റ് പ്രകടനം.
ഇംഗ്ളണ്ട് നിരയിൽ 4 ബാറ്റ്സ്മാൻ മാർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ബൗളർമാർ ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചു.
Story Highlights – india enters final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here