ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ തൊഴിലവസരം; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 14

job opportunity in dubai indian consulate

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ തൊഴിലവസരം. കോൺസുലേറ്റിലെ പ്രസ് ആന്റ് ഇൻഫോർമേഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം.

ഇംഗ്ലീഷ്, മീഡിയ കമ്യൂണിക്കേഷൻ/ജേണലിസം എന്നിവയിലേതിലെങ്കിലും ബിരുദമാണ് യോഗ്യത. മാധ്യ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും. ഉദ്യോഗാർത്ഥികൾ ഇംഗ്ലീഷ്, ഹിന്ദി ഇന്നീ ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. അറബി ഭാഷയിൽ അറിവുള്ളവർക്ക് മുൻഗണനയുണ്ട്.

7200 ദിർഹമാണ് ശമ്പളം. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളായി 1368 ദിർഹവും ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് ഇന്ത്യൻ കോൺസുലേറ്റ് നൽകും.

അപേക്ഷകൾ ഓൺലൈനായി അയക്കാം. അയക്കേണ്ട അവസാന തിയതി – 14.03.2021. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുത്തവരെ ഇന്റർവ്യൂവിനായി വിളിക്കും.

അപേക്ഷാ ഫോം- https://form.jotform.com/210601468099457

Story Highlights – job opportunity in dubai Indian consulate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top