അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. പുതിയ സ്ഥാനാര്‍ത്ഥി എച്ച്. സലാം എസ്ഡിപിഐക്കാരനെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. സുധാകരന്‍ മാറിയാല്‍ മണ്ഡലത്തില്‍ തോല്‍വിയുണ്ടാകുമെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. ജി. സുധാകരന് സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. ഇതിനൊടുവിലാണ് ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ആലപ്പുഴയില്‍ തോമസ് ഐസക്കിനും അമ്പലപ്പുഴയില്‍ ജി.സുധാകരനും സീറ്റ് നിഷേധിച്ചതില്‍ ആലപ്പുഴയിലെ പാര്‍ട്ടിയിലെ അണികള്‍ക്കുള്ളില്‍ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം തിരിച്ചടികള്‍ക്ക് കാരണമാകുമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്.

യുഡിഎഫ് സ്വാധീനമുള്ളതും എന്നാല്‍ ഇടത് മുന്നണി തുടര്‍ച്ചയായി വിജയിക്കുകയും ചെയ്തിരുന്ന ജില്ലയിലെ രണ്ട് മണ്ഡലങ്ങളാണ് അമ്പലപ്പുഴയും ആലപ്പുഴയും. ഇവിടങ്ങളില്‍ തുടര്‍ച്ചയായി വിജയിച്ചിരുന്ന ടി.എം. തോമസ് ഐസക്കിനും ജി.സുധാകരനും സീറ്റ് നിഷേധിച്ചത് ഈ മണ്ഡലങ്ങള്‍ക്ക് പുറമെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ പോലും ഉന്നയിക്കുന്ന ആക്ഷേപം.

Story Highlights – Posters in Ambalappuzha – G. Sudhakaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top