സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ കോടിയേരിയുടെ ഭാര്യ ഉപയോഗിക്കുമ്പോഴാണ് തനിക്കെതിരെ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചത്: രമേശ് ചെന്നിത്തല

സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ കോടിയേരിയുടെ ഭാര്യ ഉപയോഗിക്കുമ്പോഴാണ് തനിക്കാണ് ഫോണ്‍ നല്‍കിയതെന്ന അടിസ്ഥാന രഹിത ആരോപണം കോടിയേരി ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്നത്തെ ആരോപണത്തില്‍ ഇനിയെങ്കിലും കോടിയേരി മാപ്പു പറയുമോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്നു വ്യക്തമാവുകയാണ്. മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം. മുഖ്യ പ്രതിയുടെ രഹസ്യമൊഴിയില്‍ പറയുന്ന മൂന്നു മന്ത്രിമാര്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Story Highlights – Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top