ബംഗാളില്‍ അസംതൃപ്തരായ മൂന്ന് തൃണമൂല്‍ നേതാക്കള്‍ കൂടി ബിജെപിയിലേക്ക്

mamta banarjee

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ചൂടിനിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. തൃണാമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അസംതൃപ്തരായ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. മമത ബാനര്‍ജിയുടെ വിശ്വാസ്തനായിരുന്ന മുന്‍ എംപി ദിനേശ് ത്രിവേദി, ദിനേശ് ബജാജ്, ജട്ടു ലഹ്രി എന്നിവര്‍ ബിജെപി അംഗത്വമെടുത്തു. ദിനേശ് ത്രിവേദി നന്ദി കെട്ടവനെന്നും പാര്‍ട്ടിയെ പിന്നില്‍ നിന്നും കുത്തിയെന്നും തൃണാമൂല്‍ വക്താവ് കുനാല്‍ ഘോഷ് പ്രതികരിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ മോദി നാളെ പ്രചാരണത്തിനായി ബംഗാളില്‍ എത്തും. പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലിക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ബിജെപി നേതാക്കള്‍ ഗൃഹ സന്ദര്‍ശനം നടത്തി റാലിയിലേക്ക് ആളുകളെ ക്ഷണിക്കുന്നുണ്ട്. പത്ത് ലക്ഷത്തോളം പേരെ ബ്രിഗേഡ് ഗ്രൗണ്ടില്‍ എത്തിക്കാനാണ് ബിജെപിയുടെ നീക്കം.

Read Also : ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും

മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന നന്ദി ഗ്രാമില്‍ രണ്ട് മന്ത്രിമാര്‍ ക്യാമ്പ് ചെയ്ത് തൃണമൂലിനായി പ്രചാരണം നടത്തുകയാണ്.

അതേസമയം അസമില്‍ ആക്റ്റിവിസ്റ്റ് അഖില്‍ ഗൊഗോയ് ജയിലില്‍ കിടന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ശിവ്‌സാഗര്‍ മണ്ഡലത്തില്‍ നിന്നാണ് അഖില്‍ ഗൊഗോയ് റായ്‌ജോര്‍ ദളിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് യുഎപിഎ ചുമത്തിയാണ് 2019ല്‍ അഖില്‍ ഗൊഗോയിയെ അറസ്റ്റ് ചെയ്തത്.

Story Highlights – bjp, trinamool congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top